12 February 2026, Thursday

Related news

July 19, 2025
June 11, 2025
May 28, 2025
April 18, 2025
March 7, 2025
February 24, 2025
February 17, 2025
January 31, 2025
January 25, 2025
December 23, 2024

എഎച്ച്എംഎ സംസ്ഥാന സമ്മേളനം മന്ത്രി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കണ്ണൂര്‍
February 17, 2025 3:52 pm

ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ (എഎച്ച്എംഎ) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് സനൽ കുമാർ കുറിഞ്ഞിക്കാട്ടിൽ അധ്യക്ഷനായി.എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. മുണ്ടക്കൈ ദുരന്തഭൂമിയിൽ എഎച്ച്എംഎ ആയുർമിത്രം പദ്ധതി ഭാഗമായി സന്നദ്ധ സേവനം നടത്തിയ ആരോഗ്യ പ്രവർത്തകരെ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി എം വാര്യർ ആദരിച്ചു. ഡോ വിജയൻ നങ്ങേലിൽ, ഡോ സി സുരേഷ് കുമാർ, ഡോ ബി ജി ഗോകുലൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു എന്നിവർ സംസാരിച്ചു. 

ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ടും ട്രഷറർ ഡോ ലിജു മാത്യു കണക്കും അവതരിപ്പിച്ചു. വനിതാ കമ്മിറ്റി റിപ്പോർട്ട് ഡോ രമാ കുമാരിയും ഇൻഷുറൻസ് പ്രവർത്തന റിപ്പോർട്ട് ഡോ ഇന്ദുചൂഡനും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഡോ റഹ്മത്തുള്ള നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.