21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

അഹമ്മദ് നഗര്‍ ഇനി അഹല്യ നഗര്‍; പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

Janayugom Webdesk
മുംബൈ
March 13, 2024 6:56 pm

അഹമ്മദ് നഗര്‍ ജില്ലയെ അഹല്യ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാനത്ത് പേരുമാറ്റിയ ജില്ലകളുടെ എണ്ണം മൂന്നായി മാറി. അഹമ്മഗ് നഗര്‍ നഗരത്തിന്റെ പേര് അഹല്യ ദേവി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം മേയില്‍ അഹമ്മദ് നഗറില്‍ നടന്ന ഒരു പരിപാടിക്കിടെ അഹമ്മദ് നഗറിന്റെ പേരുമാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മറാത്ത രാജ്ഞിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറിനോടുള്ള ആദര സൂചകമായാണ് അഹമ്മദ്നഗര്‍ അഹല്യനഗറാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിസാംഷാഹി രാജവംശവും അഹമ്മദ്നഗര്‍ പട്ടണവും സ്ഥാപിച്ച അഹമ്മദ് നിസാംഷായുടെ പേരിലാണ് അഹമ്മദ് നഗര്‍ അറിയപ്പെട്ടിരുന്നത്.

മുംബൈയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും പുതിയ പേരുകള്‍ നല്‍കുമെന്ന് അറിയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് നല്‍കിയ പേരുകളാണ് മാറ്റുന്നത്.
2022ല്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ യഥാക്രമം സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ മാറ്റിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസീബിന്റെയും നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്റെയും പേരിലാണ് ഔറംഗബാദും ഒസ്മാനാബാദും അറിയപ്പെട്ടിരുന്നത്.

Eng­lish Summary:Ahmed Nagar is now Ahalya Nagar; Renamed Maha­rash­tra Govt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.