
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. സ്വിച്ച് ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധനമൊഴുക്ക് നിലച്ചു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷനിലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന് ആവശ്യമായ ഊർജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് റാറ്റ് ആക്ടിവേറ്റ് ചെയുന്നത്. ഇന്ധനമൊഴുക്ക് നിലച്ചതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു.
സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാർ സ്വിച്ചുകൾ വീണ്ടും ഓണാക്കാൻ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ല. വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഈ മാസം എട്ടിന് എഎഐബി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അഞ്ച് പേജുള്ള റിപ്പോർട്ട് അപകടത്തിലേക്ക് നയിച്ച സംഭവങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂൺ 12നാണ് 242 ആളുകളുമായി പറന്നുയർന്ന വിമാനം തകർന്നുവീണത്. അപകടത്തിൽ 241 പേർ കൊല്ലപ്പെടുകയും ഒരാൾ മാത്രം രക്ഷപ്പെടുകയും ചെയ്‌തു. അതേസമയം യുഎസ് മാധ്യമങ്ങളുടെ പഠനറിപ്പോർട്ടിനെപ്പറ്റി വ്യോമയാന മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.