സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എഐ കാമറകള്‍ വഴി നാളെ മുതൽ പിഴയീടാക്കിത്തുടങ്ങും. ഒരു മാസം നീണ്ട മുന്നറിയിപ്പ് നോട്ടീസ് നല്കൽ പൂർത്തിയായ സാഹചര്യത്തിലാണ് പിഴയിലേക്ക് കടക്കുന്നത്. 726 കാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി കാമറകളുടെ പ്രവർത്തനം സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നല്കിയെന്നാണ് വിവരം. ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെക്കൂടി കൊണ്ടുപോകുന്നതിന് ഇളവു വേണമെന്ന് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്. തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നാണ് ഉന്നതതല യോഗ തീരുമാനം. കാമറകൾ പരിപാലിക്കുന്നതിന്റെ ചുമതല കെൽട്രോണിനാണ്.
english summary;AI camera fine from tomorrow
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.