21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023

പുതിയ സാങ്കേതിക വിദ്യകൾക്ക് പുതിയ സംരഭങ്ങൾക്ക് കേരളം നൽകുന്ന പരിഗണനയുടെ ഉദാഹരണമാണ് എഐ കോണ്‍ക്ലേവ്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 11, 2024 11:56 am

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള തുടക്കമാണ് ഈ കോൺക്ലേവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൻഎഐ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ്ഘടനയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് ഈ കോൺക്ലേവ് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻറെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുന്ന പല സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് നടപ്പിലാക്കാൻ ഇതിനോടകം തന്നെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിച്ചതിലൂടെ കേരള യുവതയെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുന്നതിലൂടെ സാങ്കേതിക രംഗത്തെ ഈ കുതിച്ചുചാട്ടത്തിന്റെ നാഴിക കല്ലായി മാറുവാൻ സംസ്ഥാനത്തിന് കഴിയും. എ ഐ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും മനുഷ്യജീവനകൾ സംരക്ഷിക്കുന്നതിനടക്കമുള്ള വിഷയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം വലിയ നേട്ടമാണ് ലോകത്തിന് തന്നെ നൽകുന്നത്. വിവിധ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പുതിയ വഴികൾ തുറക്കും വായു ജലം പോലെയുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുന്നതിനും ശുദ്ധി ഉറപ്പുവരുത്തുന്നതിനും ആർട്ടിഫിഷ്യൽ സഹായം ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: AI Con­clave is an exam­ple of Ker­ala’s con­sid­er­a­tion of new tech­nolo­gies and new ini­tia­tives: Chief Minister

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.