21 February 2026, Saturday

എഐ ഇംപാക്ട് ഉച്ചകോടി : ന്യൂഡൽഹി പ്രഖ്യാപനത്തിൽ 88 രാജ്യങ്ങൾ ഒപ്പിട്ടു

Janayugom Webdesk
ന്യൂഡൽഹി
February 21, 2026 11:05 pm

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായി പുറത്തിറക്കിയ ‘ന്യൂഡൽഹി പ്രഖ്യാപനത്തിൽ 88 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും ഒപ്പുവച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അമേരിക്ക, യുകെ, കാനഡ, ചൈന, ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സർവ്വജന ഹിതായ, സർവ്വജന സുഖായ എന്ന തത്വത്തിലൂന്നിയാണ് പ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. 

എഐ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സമ്പന്ന രാഷ്ട്രങ്ങളിൽ മാത്രം ഒതുങ്ങാതെ ലോകത്തെ എല്ലാ മനുഷ്യർക്കും തുല്യമായി ലഭിക്കണമെന്ന് പ്രഖ്യാപനം അടിവരയിടുന്നു. എഐ സാങ്കേതികവിദ്യയുടെ അടിസ്ഥാന വിഭവങ്ങൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനായി പ്രത്യേക ചാർട്ടർ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഓരോ രാജ്യത്തെയും നിയമങ്ങൾ മാനിച്ചുകൊണ്ട് തന്നെ അറിവുകളും മികച്ച പ്രവർത്തന രീതികളും പങ്കുവയ്ക്കാനും ധാരണയായി. എഐ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും ഊർജ ഉപഭോഗം കുറയ്ക്കാനുമുള്ള പൊതുവായ മാർഗനിർദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.