23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

Janayugom Webdesk
കോ‍ഴിക്കോട്
July 17, 2023 2:11 pm

കോ‍ഴിക്കോട് നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/എഐ) ഉപയോഗിച്ച് നാല്‍പതിനായിരം രൂപ തട്ടിയ കേസില്‍ പ്രതികരണവുമായി ഡിസിപി കെ ഇ ബൈജു. സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും തട്ടിപ്പി പിന്നിൽ ഒരു സംഘം ഉണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തു. തട്ടിപ്പുകാര്‍ക്ക് കോമൺ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ട്. ആ ഗ്രൂപ്പ് ആകാം ഹാക്ക് ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. തട്ടിയെടുത്ത പണം ഗുജറാത്തിൽ നിന്ന് മഹാരാഷ്ടയിലുള്ള അക്കൗണ്ടിലേക്ക് നാല് തവണയായാണ് ട്രാൻസ്ഫർ ചെയ്തതെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഡിസിപി അറിയിച്ചു.

അതേസമയം പരാതിക്കാരനായ പി എസ് രാധാകൃഷ്ണൻ മൊഴി നൽകാനെത്തി. കോഴിക്കോട് സൈബർ ക്രൈം ഓഫീസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

eng­lish summary;AI Mon­ey Fraud: Police say that there has been no sim­i­lar case in the state

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.