
പാക്കിസ്ഥാനിലെ മുൻനിര പത്രമായ ‘ഡോൺ’ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം എഐയായ ചാറ്റ്ജിപിടി സജഷനും ഉള്‍പ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 1941ൽ മുഹമ്മദലി ജിന്ന സ്ഥാപിച്ച പത്രത്തിലാണ് ഇത്തരമൊരു അമിളി പറ്റിയത്.‘ഓട്ടോ സെയിൽസ് റെവ് അപ് ഇൻ ഒക്ടോബർ’ എന്ന തലക്കെട്ടിൽ ആമിർ ഷഫാത്ത് ഖാൻ എന്നയാളെഴുതിയ വാർത്തയില്‍ ‘‘നിങ്ങൾക്കു വേണമെങ്കിൽ ഈ ലേഖനം ഫ്രണ്ട് പേജ് സ്റ്റൈലിലും ഇൻഫോഗ്രാഫിക് – റെഡി ലേഔട്ടിലും വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു തരാം എന്നായിരുന്നു അവസാനത്തെ വരികളില്‍ അച്ചടിച്ചുവന്നത്.
ചാറ്റ്‌ബോട്ട് ഉപയോഗിച്ച് ലേഖനങ്ങള്‍ എഴുതിയതിനെതിരെ വ്യാപകമായ ചർച്ചകളും വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് പത്രം നേരിട്ടത്. പിന്നാലെ ഈ അബദ്ധത്തെക്കുറിച്ച് വിശദീകരണവുമായി ഡോൺ രംഗത്തെത്തുകയായിരുന്നു. ഒരു യുവ റിപ്പോർട്ടർ തിടുക്കത്തിൽ ചാറ്റ്ജിപിടി ഉപയോഗിച്ചു നിർമ്മിച്ച ഉള്ളടക്കത്തോടൊപ്പം സജഷനും അബദ്ധവശാൽ പകർത്തിയതിനെ തുടർന്നുണ്ടായ ഒരു സാങ്കേതിക പിഴവാണ് ഇതിന് കാരണം എന്ന് അവര്‍ ന്യായികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.