10 January 2025, Friday
KSFE Galaxy Chits Banner 2

എഐവൈഎഫ് നൈറ്റ് മാര്‍ച്ച് നടത്തി

Janayugom Webdesk
ആലപ്പുഴ
July 13, 2023 7:54 pm

മത ന്യൂന പക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി എ ഐ വൈ എഫ് ജില്ലയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല നഗരത്തിൽ നടത്തിയ നൈറ്റ് മാർച്ച് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ പി അമൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ സി ശ്യാം, പി വി ഗിരീഷ് കുമാർ, വിപിൻ, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.

എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറ്റാനത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അമൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ചന്ദ്രചൂഡൻ, എ ഐ എസ്എഫ് മണ്ഡലം സെക്രട്ടറി ആകാശ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.