26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

എംടെക്കിന് വിദ്യാര്‍ത്ഥികളെ കിട്ടാനില്ലെന്ന് എഐസിടിഇ

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2025 10:20 pm

രാജ്യത്തെ മൂന്നില്‍ രണ്ട് എംടെക് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക‍്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) റിപ്പോര്‍ട്ട്. 2017–18 മുതല്‍ മൊത്തം ബിരുദാനന്തര ബിരുദ സീറ്റുകള്‍ മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇത്തരത്തില്‍ തകര്‍ച്ച നേരിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ഏഴ് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് എംടെക്കിനുണ്ടായത്. മൊത്തം 45,000 വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷം പ്രവേശനം നേടിയത്. എന്നാല്‍ ബിടെക്കിന് ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. സിലബസിലെ പോരായ‍്മ, പാഠ്യപദ്ധതിയും വ്യവസായിക ആവശ്യകതയും തമ്മിലുള്ള അന്തരം, ശമ്പളക്കുറവ് എന്നിവയാണ് എംടെക്ക‍ിനോട് മുഖംതിരിയാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. ഏഴ് വര്‍ഷം മുമ്പ് എന്‍ജിനീയറിങ് പിജി, സാങ്കേതിക കോഴ്സുകള്‍ എന്നിവയ്ക്ക് രാജ്യത്ത് 1.85 ലക്ഷം സീറ്റുകളുണ്ടായിരുന്നു. ഇതില്‍ 68,677ല്‍ മാത്രമാണ് പ്രവേശനം പൂര്‍ത്തിയാക്കിയത്. 63 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. 2023–24 അധ്യയന വര്‍ഷത്തില്‍ എംടെക് സീറ്റുകള്‍ 33 ശതമാനം കുറഞ്ഞ് 1.24 ലക്ഷമായി. എന്നിട്ടും ഒഴിവ് 64 ശതമാനമായിരുന്നു. 45,047 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. 

എംടെക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമില്ലാത്തത് വലിയ ആശങ്കയാണെന്ന് എഐസിടിഇ മെമ്പര്‍ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ബിടെക് പാസായ ശേഷം ലഭിക്കുന്ന ജോലിയുടെ ശമ്പളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത ജോലിയാണ് എംടെക് വിജയിച്ചാലും കിട്ടുകയെന്നതിനാല്‍ സമയം കളയാന്‍ പുതുതലമുറ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.