17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 11, 2024
November 11, 2024
November 11, 2024

വയനാടിനെ വീണ്ടെടുക്കാൻ സഹായ പ്രവാഹം

Janayugom Webdesk
തിരുവനന്തപുരം
August 5, 2024 10:25 pm

വയനാടിന്റെ പുനഃസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. കോഴിക്കോട് കോർപറേഷൻ മൂന്ന്, യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻ, തമിഴ്‌നാട് മുൻ മന്ത്രിയും വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി വിശ്വനാഥൻ എന്നിവ ഒരു കോടി രൂപ വീതം, കെടിഡിസി 50 ലക്ഷം രൂപ, രാംരാജ് കോട്ടൺ-25 ലക്ഷം രൂപ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ്-25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാന്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക്-മുനിസിപ്പാലിറ്റി-കോർപറേഷൻ കോ ‑ഓർഡിനേറ്റർമാർ, അവളിടം ക്ലബ്ബ് സംസ്ഥാന‑ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ 20 ലക്ഷം, കേരള സോഷ്യൽ സെന്റർ, അബുദാബി, പാറശാല ബ്ലോക്ക് പഞ്ചായത്ത്, മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ, മധുര പത്ത് ലക്ഷം രൂപ വീതം, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, ധർമ്മടം സർവീസ് സഹകരണ ബാങ്ക്, പാചകവിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ പി, ചലചിത്രതാരം ജയറാം — അഞ്ച് ലക്ഷം രൂപ വീതം നൽകി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം 2.57 ലക്ഷം, കടയ്ക്കൽ ഗവ. വോക്കേഷണൽ ഹയർസെക്കന്‍ഡറി സ്കൂൾ പ്രധാന അധ്യാപിക‑2.47 ലക്ഷം, കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക്-രണ്ട് ലക്ഷം രൂപ, ഡോ. കെ എം തോമസും മകൾ സൂസൻ തോമസും-രണ്ട് ലക്ഷം, കേരള അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ‑1.87 ലക്ഷം, ഡോ. കെ ​എം മാത്യു, കവി ശ്രീകുമാരൻ തമ്പി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, എം സി ദത്തൻ, മെന്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫിസ്, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ എ റഷീദ്, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ ഡോ. കെ രവി രാമൻ എന്നിവർ ഒരു ലക്ഷം രൂപ വീതം സംഭാവന നൽകി. കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനും അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ വീതം സംഭാവന നൽകുവാൻ തീരുമാനിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഒന്നരക്കോടി രൂപയും ജീവനക്കാരുടെ 1.70 ലക്ഷവും ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ കൈമാറി. ഇതിന് പുറമേ നിരവധി പേർ സംഭാവനയായി തങ്ങൾക്കാകാവുന്ന തുക നൽകിയിട്ടുണ്ട്.

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ദീര്‍ഘകാല പദ്ധതി 

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തി വരുന്നുണ്ട്. 137 കൗണ്‍സലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഉറപ്പാക്കും.

മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കെഎംഎസ് സിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ ദീര്‍ഘകാല മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച് വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴ കുറഞ്ഞത് കാരണം ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെക്ക് ലിസ്റ്റ് പ്രകാരം മെഡിക്കല്‍ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Aid flows in to recov­er Wayanad
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.