22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024

എഐഡിഡബ്ല്യുഎ ദേശീയ സമ്മേളനം സമാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 9, 2023 10:16 pm

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അധ്യക്ഷയായി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയും എസ് പുണ്യവതി ട്രഷററായും തുടരും. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. 

കേരളത്തില്‍ നിന്ന് കെ കെ ശൈലജ, പി സതീ ദേവി, സൂസന്‍ കോടി, പി കെ സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 പേര്‍ വൈസ് പ്രസിഡന്റുമാരാണ്. സി എസ് സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് ജോയിന്റ് സെക്രട്ടറിമാരുണ്ട്. 

സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയും ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞു. ദേശീയ പ്രസിഡന്റ് എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെങ്കിലും മുന്‍ കാലങ്ങളിലെ അനുഭവ സമ്പത്തില്‍ നിന്നുകൊണ്ട് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: AIDWA Nation­al Con­fer­ence concluded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.