തങ്ങൾക്ക നഭിമതമായതിനെ ഭരണസൗകര്യമുപയോഗിച്ച് ഉൻമൂലനം ചെയ്ത് ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ് പരിവാർ ഫാസിസത്തിനെതിരെ ഇന്നും നാളെയും എഐവൈഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ആയിരക്കണക്കിന് മതേതര കുടുംബങ്ങൾ പ്രതിഷേധ ജ്വാലയിൽ അണിനിരക്കും.
എമ്പുരാൻ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരായ സംഘ് പരിവാർ ഭീഷണിയെ തുടർന്ന് സിനിമ റീ സെൻസർ ചെയ്ത നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ് പറഞ്ഞു. സിനിമയുടെ ഉള്ളടക്കം തിരുത്തി സംഘപരിവാർ ലോബികളുടെ അജണ്ടകൾക്കനുസൃതമായി കലകളെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്നെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എമ്പുരാനിൽ നിന്ന് 17 സീനുകളും ഒരു പ്രധാന കഥാപാത്രത്തിന്റെ പേരും റീ സെൻസറിങിലൂടെ എടുത്തുമാറ്റിയിരിക്കുകയാണ്. കഥാപാത്രത്തിന്റെ പേര് തിരുത്തപ്പെടണമെന്ന് സംഘ് പരിവാർ കേന്ദ്രങ്ങൾ അലമുറയിടുന്നത് കാരണം അന്ന് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ബജരംഗ് ദൾ നേതാവിന്റെ പേര് ‘ബാബു ബജ്റംഗി’ എന്നായതുകൊണ്ടാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.