22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022

ലക്ഷ്യം കയർ മേഖലയുടെ സമഗ്ര വികസനം: മന്ത്രി പി രാജീവ്

Janayugom Webdesk
ആലപ്പുഴ
November 22, 2021 5:53 pm

കയർ മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചെറുകിട കയർ ഉൽപാദന, കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് മേഖലകളിലെ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം. ഒരു വീട്ടിൽ ഒരു കയർ ഉത്പന്നമെങ്കിലും എത്തുന്ന രീതിയിൽ ഉല്‍പ്പാദന- വിപണന രംഗങ്ങളിൽ കാലത്തിനൊത്ത മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കയർ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഇത് അനിവാര്യമാണ്.

കയർ ഭൂവസ്ത്ര പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 14 ജില്ലകളിലും ഭൂവസ്ത്ര ശിൽപശാല നടത്തി. പദ്ധതി പ്രാദേശിക തലത്തിൽ കൂടുതൽ വികേന്ദ്രീകരിച്ച് നടപ്പാക്കും. കേരളത്തിൽ ഉല്‍പ്പാദിപ്പിക്കുന്ന കയർ കൊണ്ടുള്ള ഭൂവസ്ത്രം തന്നെ ഉപയോഗിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. കയറ്റുമതിക്കൊപ്പം കയർ ഉത്പന്നങ്ങൾക്ക് ആഭ്യന്തര വിപണിയും കണ്ടെത്തണം. വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും വർധിപ്പിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു. കയർ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ട്രേഡ് യൂണിയൻ പ്രതിനിധികൾ പിന്തുണ അറിയിച്ചു.

പി പി ചിത്തരഞ്ജൻ എം എൽ എ, കയർ വികസന ഡയറക്ടർ വി ആർ വിനോദ്, കയർഫെഡ് ചെയർമാൻ എൻ സായ്‌കുമാർ, മാനേജിംഗ് ഡയറക്ടർ സി സുരേഷ് കുമാർ, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി ശ്രീകുമാർ, കയർ മെഷീൻ മാനുഫാക്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി വി ശശീന്ദ്രൻ, തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍, ആര്‍ സുരേഷ്, എം ഡി സുധാകരന്‍, കെ എല്‍ ബെന്നി, കെ എസ് വാസന്‍, രാമനാഥന്‍, കയര്‍ഫെഡ് വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, കെ പ്രസാദ്, തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.