
ഐഐടി മദ്രാസിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സുരേഷ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുറിയിൽ നിന്നും വിദ്യാർഥിയുടെതെന്ന് കരുതുന്ന ഒരു കത്ത് ലഭിച്ചു. തന്നോട് നല്ലരീതിയിൽ പെരുമാറിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാവരും തിരക്കിലാണ്, എനിക്ക് വേണ്ടി നീക്കി വെക്കാൻ ആർക്കും സമയമില്ലെന്ന് വിദ്യാർഥി നിരന്തരം പരാതി പറയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഈ വർഷം ഐഐടി മദ്രാസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്.
English Summary;‘Ain’t nobody got time to spare for me’; The student committed suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.