
ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സൈനിക വിമാനാപകടത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബംഗ്ലാദേശ് സർക്കാരിനും ജനതക്കും ഹൃദയഗംമായ അനുശോചനമറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം സന്ദേശത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം സ്കൂളിനുമേൽ തകർന്നുവീണ സംഭവത്തിൽ 31പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 25 കുട്ടികളും ഉപ്പെടും. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം ധാക്കയിലെ ഉത്താറയിൽ ചൊവ്വാഴ്ച സ്കൂളിനുമേൽ തകർന്നുവീണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.