ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് അപകടമുണ്ടായത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ജനവാസമുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം മാറ്റാൻ പൈലറ്റിന് കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പരിശീലന പറക്കലിനായി അംബാല എയർബേസിൽ നിന്നാണ് വിമാനം പറന്നുയർന്നത്. നിലത്ത് ചിതറിക്കിടക്കുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഒരു വീഡിയോയിൽ കാണാന്‍ സാധിക്കും. ചില ഭാഗങ്ങളിൽ തീ കത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം വിമാനത്തിന് സിസ്റ്റം തകരാര്‍ ഉണ്ടായതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.