ഉത്തർപ്രദേശിൽ വ്യോമസേന ഉദ്യോഗസ്ഥൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. അതിസുരക്ഷാ മേഖലയായ പ്രയാഗ്‌രാജിലെ കന്റോൺമെന്റ് ഏരിയയിലാണ് സംഭവം. വ്യോമസേന സിവിൽ എൻജിനീയർ എസ് എൻ മിശ്ര (51) ആണ് കൊല്ലപ്പെട്ടത്. എയർഫോഴ്‌സ് സ്റ്റേഷനുള്ളിലെ എൻജിനീയേഴ്‌സ് കോളനിയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന എൻജിനീയർക്ക് നേരെ അജ്ഞാതനായ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പുരമുഫ്തി സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) മനോജ് സിങ് പറഞ്ഞു. നെഞ്ചിൽ വെടിയേറ്റ മിശ്രയെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
പൊലീസും നിരീക്ഷണ സംഘങ്ങളും സ്ഥലം പരിശോധിച്ചതായും വിവരങ്ങൾ ശേഖരിക്കുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സിറ്റി) അഭിഷേക് ഭാരതി അറിയിച്ചു. അജ്ഞാതൻ വ്യോമസേനാ സ്റ്റേഷന്റെ അതിർത്തി കടന്ന് അകത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.