13 December 2025, Saturday

Related news

November 11, 2025
October 20, 2025
October 3, 2025
October 2, 2025
September 2, 2025
July 26, 2025
July 24, 2025
July 21, 2025
July 21, 2025
July 10, 2025

മധ്യപ്രദേശില്‍ വ്യോമസേനയുടെ ‘മിറാഷ് 2000’ ജെറ്റ് തകര്‍ന്നു വീണു

Janayugom Webdesk
ഭോപ്പാല്‍
February 6, 2025 6:13 pm

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ വ്യാഴാഴ്ച പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 പരിശീലന വിമാനം തകര്‍ന്നുവീണു. അപകടത്തിന് മുമ്പ് രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

മള്‍ട്ടിറോള്‍ യുദ്ധവിമാനമായ മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക ഭാഗമാണ്. കൂടാതെ 2019ലെ ബാലകോട്ട് വ്യോമാക്രമണത്തിൽ ഉള്‍പ്പെടെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വ്യോമസേനയുമായി ബന്ധപ്പെട്ട വിമാന അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ സമീപകാല റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.