യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം ഹോങ്കോങ്ങിലേക്കുള്ള വിമാന സർവീസുകൾ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 19, 23 തീയതികളിൽ ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോങ്കോങ്ങില്‍ പ്രവേശിക്കാനാകു.
നേരത്തെ ഒമിക്രോൺ വ്യാപന പശ്ചാലത്തിൽ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് രണ്ടാഴ്ചത്തെ നിരോധനം ഹോങ്കോങ് പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ഇന്ത്യ, പാകിസ്ഥാന്‍ , ഫിലിപ്പീന്‍സ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധനം ബാധിക്കുമെന്ന് അധികൃതർ അന്ന് അറിയിച്ചിരുന്നു.
English summary;Air India cancels flights to Hong Kong
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.