22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024
October 24, 2023

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഇളവുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2022 7:46 pm

മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള യാത്രാനിരക്ക് ഇളവുകള്‍ എയര്‍ ഇന്ത്യ പകുതിയാക്കി കുറച്ചു. തീരുമാനം സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന നിരക്കുകളില്‍ 25 ശതമാനം ഇളവാകും ലഭിക്കുക. നേരത്തേ 50 ശതമാനം വരെ ഇളവുകള്‍ അനുവദിച്ചിരുന്നു. സായുധ, അര്‍ധ സൈനിക സേനകള്‍, യുദ്ധ- വികലാംഗരായ ഉദ്യോഗസ്ഥര്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചവര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെയുള്ള യാത്രക്കാര്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ തുടരും.
മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിലെ വെട്ടിച്ചുരുക്കലുകള്‍ക്കു ശേഷവും, മറ്റ് സ്വകാര്യ എയര്‍ലൈനുകളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും അടിസ്ഥാന നിരക്കുകളില്‍ എയര്‍ ഇന്ത്യ നല്‍കുന്ന കിഴിവ് ഏകദേശം ഇരട്ടിയോളം വരുമെന്നും കമ്പനി വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ലയിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ഇളവുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 27നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.

eng­lish sum­ma­ry; Air India cuts con­ces­sions for stu­dents and senior citizens
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.