
എയർ ഇന്ത്യ എക്സ്പ്രസിന്റെ വാരണാസി വിമാനത്തിന് ബോംബ് ഭീഷണി. വിമാനം വാരാണസി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ ആളുകളെ ഇറക്കി സുരക്ഷാപരിശോധനകൾ നടത്തിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇൻഡിഗോക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ലഭിച്ച സന്ദേശം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇൻഡിഗോക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
ഡൽഹി സ്ഫോടനത്തിന് പിന്നാലെയാണ് വിമാനങ്ങള്‍ക്ക് ഭീക്ഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. സ്ഫോടനത്തി 13 ജീവനുകളാണ് നഷ്ടമായത്. അതീവ സുരക്ഷയാണ് രാജ്യതലസ്ഥാനത്തിപ്പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.