22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024

യാത്രക്കാരെ വലച്ച് എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​; ദമ്മാം മംഗളൂരു വിമാനം റദ്ദാക്കി

Janayugom Webdesk
ദ​മ്മാം
March 8, 2024 12:42 pm

ബു​ധ​നാ​ഴ്​​ച രാ​ത്രി 10.20 ന്​ ​ദ​മ്മാ​മി​ൽ നി​ന്ന്​ മം​ഗ​ളു​രു​വി​ലേ​ക്ക്​ പോ​കേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി​.​അ​ടു​ത്ത സ​ർ​വി​സി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തെ​യും, ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​രെ എ​യ​ർ ഇ​ന്ത്യ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്​​ച രാ​ത്രി വൈ​കി​യും വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​റി​വ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദേഷ്യപ്പെട്ടു. ബ​ഹ​ളം​വെ​ച്ച യാ​ത്ര​ക്കാ​രെ എ​ങ്ങ​നെ സ​മാ​ധാ​നി​പ്പി​ക്ക​ണ​മെ​ന്ന​റി​യാ​തെ അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ദ​മ്മാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മം​ഗ​ളൂ​രു അ​ദാ​നി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നേ​രി​ട്ടു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ്​ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത് ബു​ധ​നാ​ഴ്ച രാ​വും വ്യാ​ഴാ​ഴ്ച പ​ക​ലും ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രോ​ട്​ ഒ​രു ത​ര​ത്തി​ലു​ള്ള മാ​ന്യ​ത കാ​ണി​ക്കാ​നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 10.20ന് ​ദ​മ്മാം വി​ടേ​ണ്ട എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ത​യാ​റാ​യി വ​ന്ന യാ​ത്ര​ക്കാ​രെ വി​മാ​നം റ​ദ്ദാ​ക്കി​യ അ​റി​യി​പ്പാ​ണ് അ​ർ​ധ​രാ​ത്രി എ​തി​രേ​റ്റ​ത്. ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​പു​റ​പ്പെ​ടും എ​ന്നും പറഞ്ഞു.

വ്യാ​ഴാ​ഴ്ച യാ​ഥാ സ​മ​യം വി​മാ​ന​ത്തി​ൽ ക​യ​റ്റി​യ യാ​ത്ര​ക്കാ​രെ അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ക്കി.​സാ​​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ എ​പ്പോ​ൾ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ പ​റ​യാ​ൻ ക​ഴി​യാ​ത്ത​താ​ണ്​ യാ​ത്ര​ക്കാ​രെ ഏ​റെ കു​ഴ​ക്കി​യ​ത്. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ,വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് ആ​ഹാ​ര​മോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ വി​മാ​ന​ക്ക​മ്പ​നി ഒ​രു​ക്കി​യി​ല്ലെ​ന്ന് പ​രാ​തി​യുയര്‍ന്നു. എ​ന്നാ​ൽ പെ​ട്ട​ന്ന്​ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ വി​മാ​നം പു​റ​പ്പെ​ടാ​നാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ യാ​ത്ര​ക്കാ​രെ ഹോ​ട്ട​ൽ മു​റി​ക​ളി​ലേ​ക്ക്​ മാ​റ്റാ​തി​രു​ന്ന​തെ​ന്ന്​ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. അ​തേ സ​മ​യം സ​ർ​വി​സ്​ റ​ദ്ദ്​ ചെ​യ്​​ത​തി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ മാ​നേ​ജ​ർ മാ​ർ ആ​രും ത​യാ​റാ​യി​ല്ല. മം​ഗ​ളു​രു​വി​ൽ​നി​ന്ന് രാ​ത്രി 7.20ന് ​പു​റ​പ്പെ​ട്ട് സൗ​ദി​യി​ൽ രാ​ത്രി 9ന് ​എ​ത്തി​ച്ചേ​രേ​ണ്ട വി​മാ​നം പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് ദ​മ്മാ​മി​ൽ എത്തിയത്. 

Eng­lish Summary:Air India Express pulling pas­sen­gers; Dammam Man­galu­ru flight cancelled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.