22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുളള എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂളുകൾ പുന:സ്ഥാപിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 23, 2025 7:21 pm

തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് ‚കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുളള കഴിഞ്ഞ ഒക്ടോബർ മാസം മുതൽ നിർത്തലാക്കിയ എയർഇന്ത്യാ എക്സ്പ്രസ് വിമാനസർവീസുകൾ പരമാവധി വേഗത്തിൽ പുന:സ്ഥാപിക്കുമെന്ന് എയർ ഇന്ത്യാഎക്സ്പ്രസ് അധികൃതർ അറിയിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പി പി സുനീർ എംപിക്കയച്ച കത്തിൽ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്കുളള എയർഇന്ത്യാ എക്സ്പ്രസ് വിമാനഷെഡ്യൂളുകൾ വൻതോതിൽ വെട്ടിക്കുറക്കാനുളള എയർഎന്ത്യാ എക്സ്പ്രസ് തീരുമാനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പി.പി. സുനീർ എം.പി. കഴിഞ്ഞ സപ്തംബർ-28 ാം തീയ്യതി കേന്ദ്ര വ്യോമയാന മന്ത്രിക്കയച്ച കത്തിനുളള മറുപടിയിലാണ് കത്തിലുന്നയിച്ച അവശ്യങ്ങൾ സംബന്ധിച്ച് എയർഇന്ത്യാ എക്സ്പ്രസ് കമ്പനി അധികൃതരുമായി വിഷയം സംസാരിച്ചതായും ഗൾഫ് രാജ്യങ്ങളിലേക്കുളള സർവീസുകൾ നിർത്തലാക്കിയത് കാലികമായ പ്രവർത്തന വൈവിധ്യത്തിനു വേണ്ട താത്ക്കാലിക നടപടിയാണെന്നും നിർത്തലാക്കിയ ഷെഡ്യൂളുകൾ ഉടൻ പുന:സ്ഥാപിക്കുമെന്നും കമ്പനി ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചത്.

വ്യോമയാന മേഖലയിലെ വിമാന സർവീസ് ഉൾപ്പടെയുളള ദൈനംദിന കാര്യങ്ങളിൽ കമ്പനികൾക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും ഉഭയകക്ഷികരാർ അടിസ്ഥാനത്തിൽ വിമാനസർവീസിനുളള കമ്പോളവും നെറ്റ് വർക്കും കമ്പനികൾക്ക് തെരഞ്ഞെടുക്കാമെന്നും പൂർണ്ണമായും വാണിജ്യതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എയർലൈൻ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പടെയുളള പ്രവർത്തനങ്ങളെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.