22 January 2026, Thursday

Related news

January 15, 2026
January 12, 2026
January 8, 2026
December 24, 2025
December 23, 2025
December 23, 2025
December 18, 2025
December 15, 2025
December 12, 2025
December 9, 2025

മണിക്കൂറിലേറെ എയര്‍ ഇന്ത്യ വിമാനം വൈകി, രണ്ട് വിവാഹ നിശ്ചയങ്ങൾ മുടങ്ങി; പെരുവഴിയിലായി പ്രവാസികൾ

Janayugom Webdesk
August 1, 2023 3:02 pm

യാത്രക്കാരെ അനിശ്ചിതമാക്കിക്കൊണ്ട് എയർ ഇന്ത്യ വിമാനം വീണ്ടും വൈകി. ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനമാണ് വൈകി പുറപ്പെട്ടത് .ശനിയാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലർച്ചെ 2.45നാണ് പുറപ്പെട്ടത്.ഏകദേശം 30 മണിക്കൂറാണ് വൈകിയത്. തുടർന്ന്
യാത്രക്കാരുടെ എതിർപ്പ് ഉയർന്നതോടെ അവരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. വിമാനം വൈകിയതോടെ 160 പേരുടെ യാത്രയാണ് അനിശ്ചിതത്തിലായത്. വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്.

ശരാശരി കണക്കെടുത്താൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒന്നു വീതം വൈകുന്നുണ്ട്. മാത്രമല്ല എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. വിമാനം വൈകിയാൽ, മറുപടി നൽകാൻ പോലും വിമാനക്കമ്പനി ഓഫിസിൽ ആരുമുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളാണ് മറുപടി പറഞ്ഞ് വലയുന്നത് .

Eng­lish sum­ma­ry; Air India flight delayed by more than an hour Expa­tri­ates on the highway

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.