1 March 2026, Sunday

Related news

February 14, 2026
February 13, 2026
February 12, 2026
February 6, 2026
February 2, 2026
January 15, 2026
January 8, 2026
December 23, 2025
December 4, 2025
November 29, 2025

പൈലറ്റ് എത്താൻ വൈകി: തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വൈകിയത് എട്ട് മണിക്കൂറോളം

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 9:38 am

പൈലറ്റ് എത്താത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് എട്ട് മണിക്കൂറോളം. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നത് പതിവായിരിക്കുകയാണെന്നാണ് ആരോപണം. ഇന്നലെ മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന്റെ കാരണമെന്ന് അറിയിച്ചു.

Eng­lish Sum­ma­ry: Air India Flight del­hi to trivan­drum delayed for eight hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.