18 May 2024, Saturday

Related news

May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 17, 2024
April 15, 2024
March 28, 2024
January 4, 2024
October 24, 2023

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു, നെടുമ്പാശ്ശേരിയിൽ പ്രതിഷേധവുമായി യാത്രക്കാർ

Janayugom Webdesk
കൊച്ചി
August 22, 2021 5:38 pm

നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനമാണ്  ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. ഇതിനെതുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും സര്‍വീസ് നടത്താത്തതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു

കുട്ടികളും രോഗികളും അടക്കം നിരവധിപേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതായും  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വിമാനം വൈകുന്നതിനെ കുറിച്ച്  ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യയും ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.

Eng­lish sum­ma­ry; Air India flight to Lon­don delayed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.