
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശങ്ങൾ പാലിച്ച്, ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ആദ്യഘട്ടത്തിൽ ഒമ്പത് വിമാനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ഉടൻ പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷാ വിലയിരുത്തൽ വേണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധന നടത്താൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വ്യോമ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും, എയർ ഇന്ത്യയോട് അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.