
അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യ‑പാക് സംഘർഷം എന്നിവയ്ക്ക് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എയർ ഇന്ത്യ, 10,000 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടു. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരിൽ നിന്നാണ് എയർ ഇന്ത്യ സഹായം തേടിയതെന്നാണ് റിപ്പോർട്ട്. ജൂണിൽ 240‑ൽ അധികം യാത്രക്കാർ മരിച്ച വിമാനാപകടം എയർലൈൻസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. പാകിസ്ഥാൻ വ്യോമപാതയിൽ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് കമ്പനിക്ക് 4,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സുരക്ഷ, എഞ്ചിനീയറിങ്, ഇൻ‑ഹൗസ് മെയിൻ്റനൻസ് എന്നിവയ്ക്കും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ സാമ്പത്തിക പിന്തുണ അനിവാര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ ഉടമകളായ ടാറ്റ സൺസിന് എയർ ഇന്ത്യയിൽ 74.9 ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിനാണ്. സാമ്പത്തിക സഹായം ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായിരിക്കും. ധനസഹായം പലിശ രഹിത വായ്പയാണോ അതോ ഓഹരി വഴിയാണോ എന്ന് ഉടമകൾ തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നോ ടാറ്റ സൺസിൻ്റെ ഭാഗത്തുനിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.