ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ ഊര്‍ജിത ശ്രമം തുടരുന്നു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ എയർഇന്ത്യയുടെ വിമാനങ്ങൾ റൊമേനിയയിലേക്കും ബുഡാപെസ്റ്റിലേക്കും അയക്കാനാണ് തീരുമാനം. വിമാനങ്ങൾ ശനിയാഴ്ച പുറപ്പെടുമെന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ഉക്രെയ്നിൽ കുടുങ്ങിയിരിക്കുന്നത്.
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നിരുന്നു. ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
english summary; Air India ready for rescue mission
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.