സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്ത്യ. ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗ്യതാ പ്രായം 55ല്‍ നിന്ന് 40 ആയി കുറച്ചത്. ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി ക്യാഷ് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.
ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീല്‍, വിസ്താര എന്നിവയില്‍ ജോലി ചെയ്തിട്ടുള്ള സീനിയര്‍, മിഡില്‍ ലെവല്‍ എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എയര്‍ലൈനിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ മാനേജ്‌മെന്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
എയര്‍ ഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച്, സ്ഥിരം ജീവനക്കാര്‍ക്ക് 55 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും, 20 വര്‍ഷമായി കാരിയറില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കുമാണ് സ്വമേധയാ വിരമിക്കലിന് അപേക്ഷ നല്‍കാന്‍ സാധിക്കുക. ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇന്‍സെന്റീവും ലഭിക്കും.
English summary; Air India Reduced voluntary retirement age
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.