22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 11:04 am

മദ്യപിച്ച് വിമാനം ഓടിച്ച പൈലറ്റിനെ പിരിച്ച് വിട്ട് എയര്‍ ഇന്ത്യ. ഫുക്കറ്റ് – ഡല്‍ഹി വിമാനത്തിലെ പൈലറ്റിനെയാണ് പിരിച്ചുവിട്ടത്. നിയലംഘനം നടത്തിയത്തിന് പൈലറ്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ എയര്‍ ഇന്ത്യ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ഇക്കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ചയില്ലെന്നും. പൈലറ്റിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിച്ചത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ് എന്നും ഇക്കാര്യം ഡിജിസിഎ അറിയിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പൈലറ്റ് പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കല്‍ നടത്തുകയായിരുന്നു. 2023ലെ ആദ്യ ആറ് മാസങ്ങളില്‍ 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Eng­lish Summary:Air India sacked the pilot who flew the plane under the influ­ence of alcohol
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.