എയര്‍ ഇന്ത്യയുടെ കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടുന്നു. ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. ഇതേ തുടർന്ന് കാബിൻ ക്രൂ, എയർ ഹോസ്റ്റസ് തുടങ്ങിയവരുടെ ബേസ്‌സ്റ്റേഷൻ കരിപ്പൂരിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മാറ്റി. ഇതോടെ ജീവനക്കാർക്ക് കോഴിക്കോട്ട് ലഭിച്ച അടിസ്ഥാനസൗകര്യങ്ങൾ നഷ്ടമാവുകയും ചെയ്യും. കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ സർവീസുകൾ ഉള്ളത് ഷാർജ‑കോഴിക്കോട്-ഷാർജ, ദുബായ്-കോഴിക്കോട്-ദുബായ് മേഖലയിലാണ്. 321 സർവീസുകളാണ് വർഷത്തിലുളളത്.
എയർ ഇന്ത്യ എക്സ്പ്രസ്റ്റിന് ഈ സർവീസുകൾ കൈമാറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടു കൂടി ഈ മേഖലകളിലേക്കുളള ബിസിനസ്സ് ക്ലാസ്സോടെയുള്ള വിമാന സർവീസ് കരിപ്പൂർ വിമാനത്താവളത്തിന് നഷ്ടമാവും. ചരക്ക് കയറ്റുമതിയേയും എയർ ഇന്ത്യയുടെ ഈ നീക്കം ബാധിക്കുമെന്നും സൂചനയുണ്ട്. കരിപ്പൂരിൽനിന്നുള്ള കയറ്റുമതിയുടെ പ്രധാന പങ്കു വഹിക്കുന്നത് യുഎഇയിലേക്കാണ്. ഈ നീക്കത്തിൽ 321 വിമാനസർവീസുകള്‍ കരിപ്പൂരിന് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Air India to close base station at Karipur: Action initiated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.