11 March 2026, Wednesday

Related news

March 11, 2026
March 8, 2026
March 7, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026

പശ്ചിമേഷ്യയിലേക്ക് 58 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ

Janayugom Webdesk
മുംബൈ
March 11, 2026 9:27 pm

ഇറാന്‍, യുഎസ്- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമഗതാഗതം താറുമാറായതിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് 58 സര്‍വീസുകള്‍ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇരു കമ്പനികളും അറിയിച്ചത്. വ്യോമാക്രമണങ്ങള്‍ തുടരുന്നതിനാല്‍ പല രാജ്യങ്ങളും വ്യോമപാത അടച്ചിരിക്കുകയാണ്. കടുത്ത ജാഗ്രതയോടെയാണ് വിമാനങ്ങൾ പറത്തുന്നത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമാണ് പ്രധാനമായും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തുന്നത്.

എയർ ഇന്ത്യ ജിദ്ദയിലേക്ക് എട്ട് സർവീസുകൾ നടത്തും. ഇതിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്ക് 14 സർവീസുകൾ നടത്തും. കേരളത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള മസ്കറ്റ് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. പതിവ് സർവീസുകൾക്ക് പുറമെ യുഎഇയിലേക്ക് 36 പ്രത്യേക സർവീസുകൾ നടത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതിയോടെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.