ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് ചുമതലയേൽക്കും. നിലവിലെ എയർ ചീഫ് മാർഷൽ വിആർ ചൗധരി സെപ്റ്റംബർ 30ന് വിരമിക്കുകയാണ്. ‘തരംഗ് ശക്തി’യെന്ന ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിൽ നേതൃനിരയിൽ എയർ മാർഷൽ അമർ പ്രീത് സിങുണ്ടായിരുന്നു. 1984ലാണ് അമർ പ്രീത് സിങ് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത്. സേനയിലെ വിവിധ മേഖലകളിൽ 40 വർഷത്തോളമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ്, എയർ ഓഫീസർ കമാൻഡിങ് – ഇൻ – ചീഫ് (സെൻട്രൽ എയർ കമാൻഡ്) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.