22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

വായുമലിനീകരണം: ഇന്ത്യയില്‍ 21 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2024 8:49 pm

ലോകത്ത് മരണകാരണമാകുന്ന രണ്ടാമത്തെ ഘടകം വായുമലിനീകരണം. 2021 ലെ കണക്കനുസരിച്ച് വായുമലിനീകരണം 81 ലക്ഷം പേര്‍ ആഗോളതലത്തില്‍ മരിച്ചതായി യുണിസെഫിന്റെ സഹകരണത്തോടെ ദി സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ. 2021 ലെ പഠനം അനുസരിച്ച് 21 ലക്ഷം പേര്‍ മരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 21ലക്ഷവും ചൈനയിലും 23 ലക്ഷവും മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021ല്‍ ലോകമെമ്പാടും വായുമലിനീകരണം കാരണം 81 ലക്ഷം മരണമാണ് ഉണ്ടായത്. ഇന്ത്യയില്‍ വായു മലിനീകരണം കാരണം അഞ്ച് വയസ്സിന് താഴെയുള്ള 1,69,400 കുട്ടികള്‍ മരണമടഞ്ഞുവെന്ന് ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഹെൽത്ത് ഇഫക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. 

നൈജീരിയയിൽ 1,14,100, പാക്കിസ്ഥാനിൽ 68,100, എത്യോപ്യയിൽ 31,100, ബംഗ്ലാദേശിൽ 19,100 എന്നിങ്ങനെയാണ് കുട്ടികളുടെ മരണങ്ങൾ. ഉയർന്ന രക്തസമ്മർദ്ദം, ഭക്ഷണക്രമം, പുകയില എന്നിവയ്ക്ക് പിന്നാലെ ദക്ഷിണേഷ്യയിലെ മരണങ്ങളുടെ പ്രധാന അപകടകാരണം വായു മലിനീകരണമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021‑ൽ മുൻവർഷത്തെ കൂടുതല്‍ വായു മലിനീകരണമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യയും (2.1 ദശലക്ഷം മരണങ്ങൾ) ചൈനയും (2.3 ദശലക്ഷം മരണങ്ങൾ) ചേർന്ന് മൊത്തം ആഗോള ജനസംഖ്യയുടെ 54 ശതമാനമുണ്ടിത്. 

പാകിസ്ഥാൻ (2,56,000 ), ബംഗ്ലാദേശ് (2,36,300), മ്യാൻമർ (1,01,600 മരണം) തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്തോനേഷ്യ (2,21,600 ), വിയറ്റ്നാം (99,700), ഫിലിപ്പീൻസ് (98,209) നൈജീരിയ ( 2,06,700) , ഈജിപ്റ്റ് (1,16,500 ). 2021 ല്‍ 81 ലക്ഷം ആളുകളാണ വായുമലിനീകരണം കാരണം മരണപ്പെട്ടത്. ആഗോളവായുമലിനീകരണത്തില്‍ 90 ശതമാനവും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ബാക്കിയുള്ളവ ഗാര്‍ഹിക വായുമലിനീകരണത്തില്‍പ്പെടുന്നു. വായുമലിനീകരണം ആരോഗ്യത്തില്‍ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

Eng­lish Summary:Air pol­lu­tion: 21 lakh peo­ple lost their lives in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.