18 January 2026, Sunday

Related news

January 18, 2026
January 12, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; 40 വിമാന സർവീസുകൾ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2025 1:25 pm

വായുമലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയിലെ വിമാന സർവീസുകൾ റദ്ദാക്കി. 40 സർവീസുകളാണ് റദ്ദാക്കിയത്. നാല് എണ്ണം വഴി തിരിച്ചു വിട്ടു. മൂടൽ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സർവീസുകൾ റദ്ദാക്കിയത് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വലച്ചു. ദിവസങ്ങളായി നിർത്തി വച്ചിരുന്ന സർവീസ് പുനരാരംഭിച്ച ഇൻഡിഗോ അടക്കമുള്ള സർവീസുകളാണ് തടസം നേരിട്ടത്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക 490 എക്യുഐക്ക് മുകളിൽ ആയിട്ടുണ്ട്. അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന തീവ്ര മലിനീകരണം എന്ന കാറ്റഗറിയിലാണ് ഇത് വരുന്നത്.

498 എന്ന എക്യുഐ രേഖപ്പെടുത്തിയ ജഹാംഗീർപുരിയിലാണ് മലിനീകരണം ഏറ്റവും തീവ്രം. എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം (AQEWS) അനുസരിച്ച്, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അടുത്ത ആറ് ദിവസത്തോളം ഗുരുതരമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.