22 January 2026, Thursday

Related news

January 18, 2026
January 11, 2026
January 9, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 1, 2026
December 30, 2025
December 26, 2025

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എക്യുഐ 300 രേഖപ്പെടുത്തി

Janayugom Webdesk
ന്യൂഡൽഹി
October 15, 2025 4:19 pm

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. വായു ​ഗുണനിലവാര സൂചികയിൽ ഇന്ന് അഞ്ചിടങ്ങളിൽ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) 300 രേഖപ്പെടുത്തി. ‘വളരെ മോശം’ വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരമുള്ളത്. വായു ​ഗുണനിലവാരം പരിശോധിക്കുന്ന നാൽപ്പത് സ്റ്റേഷനുകളാണ് ഡൽഹിയിലുള്ളത്. ഇതിൽ അഞ്ചിടത്താണ് എക്യുഐ 300 രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാറിലാണ് 345 എന്ന ഉയർന്ന വായു ഗുണനിലവാര സൂചിക. തുടർന്ന് ഡിയു നോർത്ത് കാമ്പസ് (307), സിആർആർഐ മഥുര റോഡ് (307), ദ്വാരക സെക്ടർ 8 (314), വസീർപൂർ (325) എന്നിവിടങ്ങളിലും സൂചിക 300 കടന്ന് നില്‍ക്കുകയാണ്. ഇരുപത് സ്റ്റേഷനുകളിലെ എക്യുഐ ‘മോശം’ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 13 സ്റ്റേഷനുകൾ ‘മിതമായ’ ശ്രേണിയിൽ ഉൾപ്പെട്ടു.

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമാനിച്ചതായി കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) വ്യക്തമാക്കി. എൻസിആർ മേഖലയിലുടനീളം ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) സ്റ്റേജ് 1 പ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലെ അവസ്ഥയില്‍ കുട്ടികൾ, പ്രായമായവർ, ശ്വസന പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ആരോഗ്യപരമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.