ഡല്‍ഹി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍ ആരാണ് നിരീക്ഷിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
GRAP നാലാം ഘട്ടം ഇന്ന് നടപ്പാക്കിയിട്ടുണ്ടെന്ന് കോടതിയിൽ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വായുമലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അദിഷി മര്‍ലേന ആരോപിച്ചു. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നു. ഇവ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദിഷി ആരോപിച്ചു.
updating.….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.