
ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ ഡൽഹിയിലേക്കു പ്രവേശനം നൽകില്ല. ചരക്കുവാഹനങ്ങൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണു നിയന്ത്രണം.
ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസൽ വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ മാത്രമേ അനുമതിയുള്ളൂ. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.