
ഡൽഹിയിലെ വായുനിലവാരത്തിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. വായുനിലവാര പരിപാലന കമ്മീഷൻ ആണ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.
അനുകൂലമായ കാലാവസ്ഥാ സാഹചര്യം വായു മലിനീകരണം കുറയാൻ സഹായിച്ചതായി കമ്മീഷൻ വിലയിരുത്തി. വരും ദിവസങ്ങളിൽ ഡൽഹിയിലെ വായുനിലവാര സൂചിക ‘മിതമായ’ നിലയിലോ ‘മോശം’ നിലയിലോ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ഒന്നും രണ്ടും ഘട്ടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 313 ആണ് ഡൽഹിയിലെ വായുനിലവാര സൂചിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.