9 December 2025, Tuesday

Related news

December 7, 2025
December 4, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
November 30, 2025
November 30, 2025
November 26, 2025
November 26, 2025

പാക്-അഫ്ഗാൻ അതിർത്തിയിൽ പാകിസ്താൻ സേനയുടെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Janayugom Webdesk
ഇസ്‌ലാമാബാദ്/ഖൈബർ
September 22, 2025 5:36 pm

പാകിസ്താൻ‑അഫ്ഗാനിസ്താൻ അതിർത്തി പ്രദേശമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാകിസ്താൻ സേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 2 മണിയോടെയാണ് തിറ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിൽ പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. ഈ വർഷം മാർച്ച് മുതൽ വർധിച്ചുവരുന്ന ഭീകരാക്രമണ പരമ്പരയുടെ ഭാഗമാണ് ഈ ആക്രമണം. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പാകിസ്താൻ അധികാരികൾ പരാജയപ്പെട്ടതായി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ ദക്ഷിണേഷ്യയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഇസബെല്ലെ ലസ്സി വിമർശിച്ചു. “ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വർധിച്ചുവരുന്ന ഡ്രോൺ ആക്രമണങ്ങൾ കാരണം അവിടുത്തെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പാകിസ്താൻ അധികാരികൾ പരാജയപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഡ്രോൺ ആക്രമണം ഒരു കുട്ടിയുടെ മരണത്തിന് കാരണമായി,” അവർ പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ പോലീസിൻ്റെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ പ്രവിശ്യയിൽ 605 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ കുറഞ്ഞത് 138 സാധാരണക്കാരും 79 പാകിസ്താൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.