9 January 2025, Thursday
KSFE Galaxy Chits Banner 2

വിമാനടിക്കറ്റ് നല്‍കാന്‍ പണം വാങ്ങി തട്ടിപ്പ്; ഇരയായവര്‍ പെട്രോളുമായെത്തിയത് ഭീകാരാന്തരീഷം സൃഷ്ടിച്ചു

Janayugom Webdesk
നെടുങ്കണ്ടം
May 2, 2023 8:54 pm

വിമാന ടിക്കറ്റെടുത്തുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സിയില്‍, തട്ടിപ്പിനിരയായവര്‍ പെട്രോള്‍ കുപ്പികളുമായി എത്തിയത് ഭീതി പരത്തി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌കൈലിങ്ക് ട്രാവല്‍സിലാണ് യുവാക്കള്‍ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തിയത്. സ്ഥാപന ഉടമയായ പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറില്‍ കാഞ്ഞിരന്താനം സാബു ജോസഫ് (45)ന്റെ സ്ഥാപനത്തില്‍ എത്തിയവര്‍ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോളുമായി പ്രവേശിക്കുകയും അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് ഉടമയായി വാക്കേറ്റമുണ്ടായതോടെ കട്ടപ്പന പോലീസെത്തി ഷട്ടര്‍ തുറപ്പിച്ച് ഇവരെ പുറത്തിറക്കി.

പണം തിരിച്ചു നല്‍കാമെന്ന സ്ഥാപനയുടമ ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകുവാന്‍ സമ്മതിച്ചത്. സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധവുമായി യുവാക്കള്‍ എത്തിയിരുന്നു. ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത യുവതി യാത്ര മുടങ്ങിയതോടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ സ്ഥാപനയുടമക്കെതിരെ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Air tick­et fraud; The vic­tims came with petrol which cre­at­ed an atmos­phere of terror

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.