15 April 2025, Tuesday
KSFE Galaxy Chits Banner 2

ഉക്രെയ്നില്‍ വ്യോമാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കീവ്
April 17, 2024 10:10 pm

ഉക്രെയ‍്ന്‍ നഗരങ്ങളിലെ ആക്രമണം കടുപ്പിച്ച് റഷ്യ. വടക്കന്‍ ഉക്രെയ‍്നിയന്‍ നഗരമായ ചെര്‍ണിവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടത്തിയ മിസെെലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റതായി മേയര്‍ ഒലക്സാണ്ടര്‍ ലോമാകോ പറഞ്ഞു. തലസ്ഥാനമായ കീവില്‍ നിന്ന് 150 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന ചെര്‍ണിവില്‍ രണ്ടര ലക്ഷം ജനസംഖ്യയുണ്ട്. 

പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നുള്ള സെെനിക സഹായം മന്ദഗതിയിലായതിനാല്‍ ഉക്രെയ‍്ന്‍ പ്രതിരോധനിര പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് റഷ്യ കൂടുതല്‍ ആക്രമണാത്മക യുദ്ധരീതി പ്രയോഗിക്കുന്നത്.60 ബില്യൺ ഡോളർ മൂല്യമുള്ള യുഎസിന്റെ സെെനിക സഹായ പാക്കേജാണ് ഉക്രെയ‍്‍ന് നിര്‍ണായകമാകുക. യുഎസ് സഹായം ലഭിക്കാതെ ഉക്രെയ‍്ന് നിലനില്‍ക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Airstrikes in Ukraine; 11 peo­ple were killed
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.