എയര്‍ടെല്‍ താരിഫ് നിരക്കുകള്‍ 25 ശതമാനം ഉയര്‍ത്തി. ഒരു ഉപഭോക്താവിൽ നിന്നും ശരാശരി വരുമാനം 200 രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് നടപടി. നിലവിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം 153 രൂപയാണ്. നിരക്ക് ഉയർത്തിയതോടെ അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസുകളും രണ്ട് ജിബി ഡാറ്റയും നൽകുന്ന എയർടെല്ലിന്റെ പ്ലാനിന് 179 രൂപയായിരിക്കും നിരക്ക്. നിലവിൽ ഇത് 149 രൂപയാണ്.
മൊബൈൽ താരിഫ് നിരക്ക് ഉയർത്തിയതിന് പിന്നാലെ ഓഹരി വിപണിയിലും എയർടെൽ നേട്ടമുണ്ടാക്കി. ഓഹരിവില മൂന്ന് ശതമാനം ഉയർന്നു. 738 രൂപയ്ക്കായിരുന്നു വിപണിയിൽ എയർടെൽ ഓഹരികളുടെ വ്യാപാരം നടന്നത്.
English Summary: Airtel raises tariffs
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.