10 January 2026, Saturday

Related news

January 10, 2026
January 5, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 20, 2025
December 19, 2025
December 10, 2025
December 10, 2025

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Janayugom Webdesk
കൊല്ലം
July 1, 2025 6:09 pm

കലാലയങ്ങളിൽ എസ്എഫ്ഐ നടപ്പാക്കുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എസ് എഫ് കൊല്ലത്ത് നാളെ (ജൂലൈ 2) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും എസ്എഫ്ഐ വ്യാപകമായി നശിപ്പിക്കുന്നതായി എ ഐ എസ് എഫ് ആരോപിച്ചു.

ജില്ലയിലെ പല കോളേജുകളിലും എ ഐ എസ് എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ ആരോപിച്ചു. കൊല്ലം ടി.കെ.എം. കോളേജിൽ എ ഐ എസ് എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞെത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡന്റ് ശ്രീജിത്ത് സുദർശനനെയും ലഹരി സംഘം ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ലഹരി സംഘങ്ങൾക്ക് അഭയം നൽകുന്ന കേന്ദ്രമായി കൊല്ലത്തെ എസ്എഫ്ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞെന്നും, സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നടത്തി നിലനിൽക്കാമെന്ന് കരുതുന്ന സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ അത്തരക്കാരെ നേരിടാൻ വിദ്യാർത്ഥി മുന്നേറ്റത്തിന് എ ഐ എസ് എഫ് നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.