അഞ്ചലിൽ എസ്എഫ്‌ഐ‑എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു.
എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി ശിവപ്രസാദിനെതിരെയായിരുന്നു എസ്എഫ്‌ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മർദനം . അഞ്ചൽ സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം നടന്നത്. സംഭവത്തിൽ ഇരു വിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.