28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 23, 2025
December 19, 2025
December 16, 2025
December 10, 2025
December 10, 2025
December 5, 2025
December 5, 2025
November 26, 2025

സ്വകാര്യ സർവകലാശാല ബില്ലിനെതിരെ എഐഎസ്എഫ് മാർച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
March 25, 2025 10:50 pm

സ്വകാര്യ സർവകലാശാല ബില്ലിനെതിരെ എഐഎസ്എഫ് നിയമസഭയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ല് സർവകലാശാലകളിൽ കോർപറേറ്റുകൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും സ്വയം ഭരണാധികാരം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉത്തരവാദിത്തം പൂർണമായും നിരാകരിക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹമാണ്. സ്വകാര്യ നിക്ഷേപകർക്ക് പരമാവധി ലാഭം കൊയ്യാനുള്ള താവളമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാനുള്ള ശ്രമം ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പ്രക്ഷോഭം എഐഎസ്എഫ് ശക്തിപ്പെടുത്തുമെന്നും പി കബീര്‍ കൂട്ടിച്ചേര്‍ത്തു.

എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം രാഹുൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എസ് ആന്റസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ എ അധിന്‍, ബിബിൻ എബ്രഹാം, അസ്‍ലം ഷാ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി ദര്‍ശിത്ത്, നന്ദു ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജോബിൻ ജേക്കബ്, ഗോവിന്ദ് എസ്, ജില്ലാ പ്രസിഡന്റ് അബ്ദുള്ളകുട്ടി എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.