എഐഎസ്എഫ് 30-ാം ദേശീയ സമ്മേളനം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന ഉജ്വല റാലിയോടുകൂടി ആരംഭിച്ചു. വിദ്യാർത്ഥി റാലിക്ക് ശേഷം ജിഡി കോളജ് ഗ്രൗണ്ടില്‍ ചേർന്ന പൊതുസമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് പ്രസിഡന്റ് ശുവം ബാനർജി അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിങ്, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എംഎല്‍എമാരായ രാം രത്തൻ സിങ്, സൂര്യകാന്ത് പാസ്വാൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ ഒന്നുവരെ നടക്കുന്ന സമ്മേളനം പുത്തൻ വിദ്യാഭ്യാസ നയമുൾപ്പെടെയുള്ള വർത്തമാനകാല വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ച ചെയ്യും.
സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. ഹർ ഗോപാൽ, പ്രശസ്ത ശാസ്ത്രജ്ഞൻ ഗുഹർറാസ, ബംഗ്ലാദേശ് ‑നേപ്പാൾ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
English Summary:AISF National Conference; It started with a brilliant student rally
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.