ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് കോടി സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമായി. സുഭാഷ് ചന്ദ്രബോസ് ജന്മദിനത്തിൽ ആരംഭിച്ച് മാർച്ച് 23 ന് ഭഗത്‌സിങ് ദിനത്തിൽ അവസാനിക്കുന്ന നിലയിലാണ് ക്യാമ്പയിൻ. കവി കുരീപ്പുഴ ശ്രീകുമാർ ആദ്യ ഒപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
വെളിനല്ലൂർ കരിങ്ങന്നൂരിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കബീർ, കൊല്ലം ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, എം ആർ വിപിൻ രാജ്, മുജീബ് ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
English Summary: AISF Signature Camp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.